പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആർ. അനിലുമായും കൂടിക്കാഴ്ച നടത്തി. എന്നാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സൂചന. പിഎം ശ്രീയിൽ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം വീണ്ടും ഉന്നയിച്ചതായാണ് വിവരം.
മന്ത്രിസഭ അറിയാതെ കരാറിൽ ഒപ്പിട്ട വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറിൽ ഒട്ടിട്ടതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചത്.







