പടുമരം അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി:കൊയിലാണ്ടി നഗര മധ്യത്തിൽ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ പട്ടുമരം അപകട ഭീഷണി ഉയർത്തുന്നു. ഈ മരം ദേശീയപാതയിലേക്ക് ചാഞ്ഞുനിൽക്കുകയാണ്.തൊട്ടടുത്തു തന്നെയാണ് രജിസ്ട്രാർ ഓഫീസും. ഹോട്ടലും മറ്റ് വ്യാപാരസ്ഥാപനങ്ങളും ഇവിടെ ഉണ്ട്. കാറ്റിൽ മരം കടപുഴയിൽ വീണാൽ വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർക്ക് അപകടമുണ്ടാകും.മാത്രവുമല്ല ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും അപകടം സംഭവിക്കും.ഈ മരം മുറിച്ചു നീക്കണമെന്ന് നിരവധി പ്രാവശ്യം നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മരത്തിൻറെ ചില്ലകൾ വീണു സമീപത്തെ ഹോട്ടലിന് കാര്യമായ കേടുപാടുകളെ പറ്റിയിരുന്നു.

Leave a Reply

Your email address will not be published.