കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സുവർണ്ണ ജൂബിലി വർഷത്തിലെ പതാക ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കവെ കേരള എൻ ജി ഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ദിനേശൻ പറഞ്ഞു.
സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് ട്രഷറർ കെ ടി നിഷാന്ത്, ബിന്ദു.പി, സുബീഷ്, അനുരാഗ് പി.എം, ടെസ്സി വിൽഫ്രഡ്, ജയശ്രീ, വൈശാഖ് കെ.കെ, അഷറഫ് എന്നിവർ സംസാരിച്ചു.







