പൊയിൽക്കാവ് ഹൈസ്കൂളിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കാരയാട് എ എൽ പി സ്കൂൾ മികച്ച വിജയം നേടി. പ്രവർത്തിപരിചയമേളയിൽ കൊയിലാണ്ടി ഉപജില്ലയിലെ എൽ പി സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓവറോളിൽ രണ്ടാം സ്ഥാനത്തും ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ നാലാം സ്ഥാനവും കാരയാട് എ.എൽ പി സ്കൂളിനാണ്. വർഷങ്ങളോളമായി പ്രവർത്തിപരിചയ മേളയിൽ എൽപി സ്കൂളുകളിൽ ഒന്നാമതാണ് ഈ മാതൃക വിദ്യാലയം. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി എല്ലാ മേളകളും തൂത്തുവാരിയതിൻ്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.
മേളകളിലെ വിജയത്തിൻ്റെ ഭാഗമായി ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടി ആഹ്ലാദപ്രകടനം നടന്നു. ഹെഡ്മാസ്റ്റർ പി. കെ അബ്ദുൽ കരീം, പി ടി എ പ്രസിഡണ്ട് സി.എം ഷിജു മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഹാഷിം കാവിൽ, എം പി ടി എ ചെയർപേഴ്സൺ ജിബി ബാബു എന്നിവർ നേതൃത്വം കൊടുത്ത ആഹ്ലാദപ്രകടനത്തിൽ നാട്ടുകാരും പിടിഎ അംഗങ്ങളും അധ്യാപകരായ ബിജീഷ്, ലസീം ,ഷിംജി , ജസ്ന, ദിപിന, നസീറ, സജിത എന്നിവരും പങ്കെടുത്തു.
അക്കാദമിക മികവിൻ്റെ നേർ സാക്ഷ്യങ്ങളായ 11 എൽ എസ് എസ് വിജയികളാണ് കഴിഞ്ഞ വർഷം ഈ വിദ്യാലത്തിൽ നിന്നും പുറത്തിറങ്ങിയത്. പരീക്ഷ എഴുതിയ 70% ത്തിൽ കൂടുതൽ വിദ്യാർഥികൾ എൽ.എസ്.എസ് വിജയികളായി. പഠന പഠനേതര പ്രവർത്തനങ്ങളിൽ നാടിൻ്റെ അഭിമാനമായി മാറുകയാണ് കാരയാട് എ.എൽ.പി സ്കൂൾ.







