സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് 8 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം വരും മണിക്കൂറിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇതിനൊപ്പം, ബംഗാൾ ഉൾക്കടലിൽ വീണ്ടും രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിൻ്റ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന 5 ദിവസം കൂടി നേരിയതോ ഇടത്തരമായതോ ആയ മഴയക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ തീരദേശ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

Next Story

ഷാഫി പറമ്പിൽ എം.പി കൊയിലാണ്ടി ജയിൽ സന്ദർശിച്ചു

Latest from Main News

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം

സംസ്ഥാന പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും 2026 ജനുവരി 25-ന് മുമ്പ് പൂർത്തിയാക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ്

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്