മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതിസാഹസികമായി രക്ഷപ്പെടുത്തി

പേരാമ്പ്ര: മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റയന്ത്രം തകരാറായതിനാലെ തുടർന്ന് 40 അടി ഉയരമുള്ള തെങ്ങിൻ്റെ മുകളിൽ ചക്കിട്ടപാറ സ്വദേശി ആലിയിൽ സഞ്ജു കുടുങ്ങി പോവുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം ഹരീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെനേരം തെങ്ങിൽ പിടിച്ചുനിന്നു അവശനായ യുവാവിനെ രക്ഷപ്പെടുത്തി.

സേനാംഗമായ വിനീത് മറ്റൊരു യന്ത്രത്തിൽ തെങ്ങിൽ കയറി കാരമൻ്റൽ റോപ്പ് , സേഫ്റ്റി സ്ലിംങ്ങ്, പുള്ളി എന്നിവയുടെ സഹായത്തോടെ പരിക്കൊന്നും കൂടാതെ താഴെ ഇറക്കുകയായിരുന്നു. നിലയത്തിലെ ഉദ്യോഗസ്ഥരായ സത്യനാഥ്, അഭിലജ്പത്ത് ലാൽ, വിപിൻ കെ പി, മകേഷ്, അശ്വിൻ, ജിഷാദ്, സനൂപ്, സജിത്ത്, രജീഷ് , ഹോം ഗാർഡ് അജീഷ്, മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂരിൽ ചിത്രകാരൻ കെ.ജി. ഹർഷന്റെ സ്മരണയ്ക്കായി റോഡ് പ്രഖ്യാപനം

Next Story

വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും എൽ ഡി എഫ് സർക്കാർ പിന്‍മാറണം; കേരള എൻ ജി ഒ അസോസിയേഷൻ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം  ഡോ : സായി വിജയ് 

പ്രസിദ്ധ ഓട്ടൻതുള്ളൽ, വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ അന്തരിച്ചു

മൂടാടി : കേരള കലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ (85) അന്തരിച്ചു.. നിരവധി

വേതന വര്‍ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്,നവംബര്‍ ഒന്നിന് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ

കൊയിലാണ്ടി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും റേഷന്‍

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു. പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ കായികാധ്യാപകനും

വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും എൽ ഡി എഫ് സർക്കാർ പിന്‍മാറണം; കേരള എൻ ജി ഒ അസോസിയേഷൻ

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. കോഴിക്കോട് സിവിൽ