ഇംപാക്ട് പാലിയേറ്റീവ് കെയർ മൂടാടിയും മൂടാടി മലബാർ ആർട്സ് & സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റിവും ചേർന്ന് ‘ഹൃദയ സ്പർശം’ എന്ന പേരിൽ പാലിയേറ്റീവ് സംഗമം മലബാർ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. വീടകങ്ങളിൽ പ്രായാധിക്യം മൂലവും രോഗ പീഡകളാലും പ്രയാസമനുഭവിക്കുന്നവർക്ക് മലബാർ കോളേജ് വിദ്യാർത്ഥികൾക്കും ഇംപാക്ടിനുമൊപ്പമുള്ള കൂടിച്ചേരൽ നവ്യാനുഭവമായി.
മലബാർ കോളേജ് പ്രിൻസിപ്പൾ ഡോ. കെ എം നസീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സാഹിറ പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പപ്പൻ മൂടാടി, സുമതി ടിവി, ഹമീദ് കുന്നോത്ത്, റഷീദ് മൂടാടി, ബഷീർ വി പി, അബ്ദുൽ കരീം എ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് ഗായകൻ അനീഷ്ബാബു, സഫീർ, മലബാർകോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ പാലിയേറ്റീവ് സംഗമത്തിന് മിഴിവേകി. രജിത ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ശശി ചെറുവത്ത്, ബൈജു എം, ബഷീർ ടി.ടി, ആലിക്കുട്ടി, സറീന, രമണി, ഗിരിജ, സ്വർണലത, ഷാമിൽ, റിസ്‌വാൻ മലബാർ കോളേജ് അധ്യാപക പ്രതിനിധികൾ യൂണിയൻ പ്രതിനിധികൾ
എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.







