ബംഗളൂരു: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
കാവേരി ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.







