മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത; പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി

മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ചെറിയ മഴക്ക് പോലും നന്തി ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നന്തി കോടിക്കൽ ബീച്ച് റോഡ് പൂർണമായും തകർന്നിട്ട് കാൽനടപോലും ദുസ്സഹമായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് വേണ്ട രീതിയിൽ ഫണ്ട് അനുവദിക്കാതെയും തൽകാലിക പരിഹാരത്തിന് 5 ലക്ഷം രൂപ അനുവദിച്ചെങ്കിലും മനപൂർവ്വം പണി വൈകിപ്പിക്കുന്ന സംഭവത്തിലും പരാജയ ഭീതി മുന്നിൽ കണ്ട് വ്യാപകമായി യു.ഡി.എഫ് പ്രവർത്തകരുടെ വോട്ടുകളും പഞ്ചായത്ത് തള്ളിച്ച് കൊണ്ടിരിക്കുന്നതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പഞ്ചായത്ത് ഓഫീസിന് മുൻവശം മാർച്ച് പൊലീസ് തടഞ്ഞു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. തടത്തിൽ അബ്‌ദുറഹ്‌മാൻ, വർദ് അബ്‌ദുറഹ്‌മാൻ, യു.കെ ഹമീദ്, ടി.കെ നാസർ, റഫീഖ് പുതലത്ത്, ഷിഹാസ് ബാബു, ഫൈസൽ നന്തി, എവി ഉസ്‌ന, സുഹറ ഖാദർ, സിനാൻ ഇല്ലത്ത്, തുഫൈൽ വരിക്കോളി, കെ.പി മൂസ എന്നിവർ സംസാരിച്ചു. റബിഷ് പുളിമുക്ക് സ്വാഗതവും ജിഷാദ് വിരവഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Next Story

കയർ പിരിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി അപകടം

Latest from Local News

കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞത് കണ്ടുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ ഓടുന്നതിനിടെ

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണ്ണാഭരണം, വിട്ടുകാർക്ക് കൈമാറി ഹരിത കർമ്മ സേനാംഗങ്ങൾ

അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 

മേപ്പയ്യൂരിൽ യു.ഡി.എഫ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന്

അരിക്കുളം കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

അരിക്കുളം: കാരയാട് ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ശ്രീ ഉഷകാമ്പ്രo പരമേശ്വരം നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 28 മുതൽ