സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകള്‍ എന്നിവയെ കുറിച്ച് ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം. ഇത് ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് എംവിഡി പരിശോധിക്കും. ഇതിനായി അപ്രതീക്ഷിത പരിശോധകനകൾ ഉദ്യോഗസ്ഥർ നടത്തണമെന്നും ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദ്ദാക്കും.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ വാഹന പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവരാൻ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നിർദേശം നൽകണമെന്നാണ് നിർദേശം. കാൽനട യാത്രികർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാരും റോഡിൽ മുൻഗണനയും പരിഗണനയും ലഭിക്കേണ്ട വിഭാഗമാണ്. ഇവർക്ക് കൃത്യമായ പരിഗണന ബസുകളും ലോറികളും പോലെയുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മുതൽ കാറുകൾ ഓടിക്കുന്നവർ വരെയുള്ള ആളുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഫുട്പാത്തിലെ പാർക്കിംഗ്, അനുവദനീയമായ പരിധിക്ക് പുറത്ത് ഹോൺ ഉപയോഗിക്കൽ എന്നിവയ്ക്കും നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത സത്യസന്ധനായ ട്രേഡ് യൂണിയൻ നേതാവ് : കെ സി അബു

Next Story

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

Latest from Main News

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം. ഉമയനല്ലൂര്‍ സ്വദേശി അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ

നിർബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ജനുവരിയിൽ കെ.എൽ.എഫിൽ പങ്കെടുക്കാൻ കോഴിക്കോടെത്തും

കോഴിക്കോട് നടക്കുന്ന 2026 ലെ കേരള സാഹിത്യോത്സവത്തിൽ (കെഎൽഎഫ്) ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കും. ജനുവരി 22 ന് ആരംഭിക്കുന്ന