‘വികലമാക്കരുത് വിവാഹ വിശുദ്ധി’ കാമ്പയിൻ സമാപനം 26 ന് കൊയിലാണ്ടിയിൽ

/

എല്ലാ മതവിഭാഗങ്ങളും വളരെ പരിശുദ്ധിയോടെ കാണുന്ന വിവാഹ വേദികൾ വിവിധ ആഭാസങ്ങളും പേക്കൂത്തുകളും കൊണ്ട് മലീമസമാവുകയും പൊങ്ങച്ചവും ധൂർത്തും സ്ത്രീധനവും മുഖേന ഭാരമാവുകയും ചെയ്യുന്ന വർത്തമാനകാലത്ത് ‘വികലമാക്കരുത് വിവാഹ വിശുദ്ധി’ എന്ന പ്രമേയത്തിൽ കേരളത്തിലെ ഏറ്റവും പ്രമുഖ നവോത്ഥാന പ്രസ്ഥാനമായ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വനിതാ വിഭാഗമായ എം.ജി.എം.സംഘടിപ്പിച്ച കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം ഒക്ടോ.26 ഞായറാഴ്ച രാവിലെ 9 മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.

ശാഖാ, മണ്ഡലം തലത്തിൽ നടന്ന വ്യത്യസ്ത പരിപാടികൾക്ക് ശേഷം നടക്കുന്ന ജില്ലാ പ്രോഗ്രാമിൽ വിവിധ സെഷനുകളിൽ ഷാഫി പറമ്പിൽ എം.പി, കൊയിലാണ്ടി നഗര സഭാ ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട്, എം.ജി.എം.സംസ്ഥാന സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ ഷമീമ ഇസ്ലാഹിയ്യ, കെ.എൻ.എം.സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് സി.കെ. പോക്കർ മാസ്റ്റർ സെക്രട്ടറി എൻ.കെ.എം.സകരിയ്യ സംബന്ധിക്കും.

പ്രഭാഷകരായ കെ.എ.ഹസീബ് മദനി, ജലീൽ മാമാങ്കര, ഡോ.ഫർഹ നൗഷാദ്, സഅദുദ്ദീൻ സ്വലാഹി മുതലായവർ വിശ്വാസം വിശുദ്ധി ആദർശം, അനുഗ്രഹീത കുടുംബം, കൗമാരം യുവത്വം ചില ചിന്തകൾ മുതലായ വിഷയാവതരണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ.മറിയം ടീച്ചർ, പി.കെ.റഹ്മത്ത് ടീച്ചർ, ഖദീജ കൊയിലാണ്ടി, സൗദ കായണ്ണ, അസ്മ ബാലുശ്ശേരി, ജമീല ടീച്ചർ, ഹൗസറ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

Next Story

ഒക്ടോബറിലെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

Latest from Local News

വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത സത്യസന്ധനായ ട്രേഡ് യൂണിയൻ നേതാവ് : കെ സി അബു

ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത

മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത; പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി

മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ചെറിയ മഴക്ക് പോലും നന്തി ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നന്തി കോടിക്കൽ

പന്തലായനിയില്‍ വയോധികയുടെ ദുരൂഹ മരണം,കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

കൊയിലാണ്ടി പന്തലായനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണത്തില്‍ സംശയം. മുത്താമ്പി റോഡിലെ അണ്ടര്‍പാസില്‍ നിന്നും കൊല്ലം ഭാഗത്തേക്കുളള സര്‍വ്വീസ് റോഡിന് സമീപം

മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂരിൽ

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് അഡോൾസെൻ്റ് കൗൺസിൽ സെൽ വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ മാറി