ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ്

ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും  സിപിഎം പ്രവർത്തകർ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു ഉണ്ടായിരുന്നത്. തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. സസ്പെൻഷൻ നടപടി മാത്രമാണ് ഉണ്ടായത്. അതിനുശേഷം സർവീസിൽ തിരിച്ചെടുത്തു. മുൻ സിപിഎം ബന്ധം നിഷേധിക്കുന്നില്ല. ആർക്കാണ് രാഷ്ട്രീയമില്ലാത്തതെന്നും സിഐ ചോദിച്ചു. ജോലിയിൽ രാഷ്ട്രീയം കാണിക്കാറില്ലെന്ന് പറഞ്ഞ അഭിലാഷ് ഡേവിഡ് പോലീസ് അസോസിയേഷനിൽ മുമ്പ് ഭാരവാഹി ആയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published.