അരിക്കുളം ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 27 കൊടിയേറും

അരിക്കുളം മാവട്ട് ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 27 കൊടിയേറും. ആറാട്ട് മഹോത്സവം 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് പുറമേ വൈവിധ്യമാർന്ന കലാപരിപാടികളും പാണ്ടിമേളം ആഘോഷ വരവുകൾ എന്നിവയും നടത്തപ്പെടുന്നു.

ഉത്സവത്തിന്റെ വിജയത്തിനായി രാജേഷ് തറോക്കണ്ടി ചെയർമാൻ,  മേക്കാം പറമ്പത്ത് ബാലകൃഷ്ണൻ കൺവീനർ, അനൂപ് വയനാടൻ വീട്ടിൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.