കൊയിലാണ്ടി : നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി.ജി വി എച്ച് എസ് എസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് മുഖ്യാതിഥിയായി. ആർ ഡി ഡി ഹയർ സെക്കന്ററി ആർആർ രാജേഷ് കുമാർ, വിഎച്ച്എസ് സി അസി.ഡയറക്ടർ വി ആർ അപർണ്ണ, നഗരസഭാവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജിലപറവക്കൊടി, ഇ കെ അജിത്ത്, കെ ഷിജു, ചൈത്രാ വിജയൻ ,എ അസീസ്, കെ ടി എം കോയ, കെ കെ വൈശാഖ് എ സജീവ്കുമാർ, കെ എ ഇന്ദിര എന്നിവർ സംസാരിച്ചു.ഡി ഡി ഇ ടി അസീസ് സ്വാഗതവും പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കാനത്തിൽ ജമീല എംഎൽഎ: ചെയർപേഴ്സൺ, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ :വർക്കിംഗ് ചെയർമാൻ,
വിദ്യാഭ്യാസ ഉപഡയറക്ടർ ടി അസീസ്: ജനറൽ കൺവീനർ, കെ സത്യൻ, നിജിലപറവക്കൊടി, പി ബാബുരാജ്, വി കെ അബ്ദുൾ റഹ്മാൻ,ഷീബ മലയിൽ, സതി കിഴക്കയിൽ,എ എം സുഗതൻ, സി കെ ശ്രീകുമാർ, കെകെ നിർമ്മല, എ സജീവ് കുമാർ, എ ലളിത (വൈസ് ചെയർമാൻമാർ)
ആർ രാജേഷ് കുമാർ (റീജിയണൽ ഡയറക്ടർ, എച്ച് എസ് എസ് ), വി ആർ അപർണ (അസി.ഡയറക്ടർ, വിഎച്ച്എസ് സി ), കെ അബ്ദുൾ നാസർ (പ്രിൻസിപ്പാൾ, ഡയറ്റ് ), അബ്ദുൾ ഹക്കീം (ഡി പി ഒ), എൻ വി പ്രദീപ് കുമാർ (പ്രിൻസിപ്പാൾ, ജി വി എച്ച് എസ് എസ് ) (ജോ. കൺവീനർമാർ) എന്നിവർ ഉൾപ്പെട്ട പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു.20 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







