ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു. ആദ്യ വില്പന പഞ്ചായത്ത് പ്രസിഡണ്ട് സതീ കിഴക്കയിലും നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധ തടവൻകയ്യിൽ, ഗീതാ മുല്ലോളി, കെ ഭാസ്കരൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബാങ്കിന്റെ വൈസ് പ്രസിഡണ്ട് പി കെ സത്യൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.