കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas) പദ്ധതിക്ക്‌ പട്ടികജാതി വിഭാഗത്തിലെ സ്കൂൾ വിദ്യാർഥികൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക്‌ രാജ്യത്തെ മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ‘ശ്രേഷ്ഠ’. ഇതിനായി ഒക്ടോബർ 30 വരെ അപേക്ഷ നൽകാം. നിലവിൽ എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.

റസിഡൻഷ്യൽ സ്കൂ‌ളുകളി ലെ 9, 11 ക്ലാസുകളിൽ പ്രവേശനം ലഭ്യമാക്കുന്നതാണ് ശ്രേഷ്ഠ പദ്ധതി. 2010 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് ഒൻപതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. 2008 ഏപ്രിൽ ഒന്നിനും 2012 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്ക് പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. നാഷനൽ ടെസ്റ്റിങ് ഏജൻസി ശ്രേഷ്ഠ (NETS) പരീക്ഷ വഴിയാണ് പ്രവേശനം.
https://exams.nta.ac.in/SHRESHTAhttps://nta.ac.inhttps://socialjustice.gov.in എന്നിവ വഴി അപേക്ഷ നൽകാം.

Leave a Reply

Your email address will not be published.

Previous Story

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

Next Story

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി

Latest from Main News

വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് പാര്‍ക്ക് ഒരുങ്ങുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം. . പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടു

സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന്

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി. പിങ്ക് വിഭാഗത്തിൽ

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്ക്‌ പകരം മന്ത്രി കെ.എൻ.ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ