കനത്ത മഴയെ തുടർന്ന് ദേശിയ പാത നിർമ്മാണത്തിനായി മണ്ണിടിച്ച കൊല്ലം കുന്ന്യോ മലയിൽ മണ്ണിടിച്ചിൽ. സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്തും കിഴക്ക് വശത്തുമാണ് മണ്ണിടിയുന്നത്. ചെങ്ങോട്ടുകാവിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് കാറിലും ഇരു ചക്ര വാഹനത്തിലും ധാരാളം പേർ ഇതുവഴി പോകുന്നുണ്ട്. മണ്ണിടിയുന്നത് അപകട സാധ്യത ഉണ്ടാക്കും. ഒട്ടനവധി യാത്രക്കാര്‍ ചെളിയില്‍ തെന്നി വീണു ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലം ഏറ്റെടുക്കാന്‍ എന്‍ എച്ച് എ ഐ തീരുമാനിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി വൈകുകയാണ്.
