കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്‌ഡെസ്‌ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി സംഘടിപ്പിച്ച BEYOND THE PAUSE ആർത്തവ വിരാമ അവബോധ ക്യാമ്പയിൻ ജില്ലാതല്ല ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ പ്രനീത. ടി. കെ യുടെ അധ്യക്ഷതയിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ തങ്കം ആറാം കണ്ടതിൽ എ. ഡി. എം. സി സൂരജ്, സ്നേഹിത കൗൺസിലർ ശ്രുതി, സർവീസ് പ്രോവൈഡർ രഞ്ജുഷ, കമ്മ്യൂണിറ്റി കൗൺസിലർ അയന കിഷോർ. പി എന്നിവർ സംസാരിച്ചു. ആർത്തവ വിരാമ അവബോധ ക്യാമ്പയിനിൽ മെഡിക്കൽ ഓഫീസർ എൻ. എ.എം ദീപ്തി. കെ ക്ലാസ്സ് നയിച്ചു. പരിപാടിയിൽ സി. ഡി എസ് മെമ്പർ രേണുക സ്വാഗതം , സി. ഡി. എസ് മെമ്പർ പ്രസീത നന്ദി അറിയിക്കുകയും ചെയ്തു.







