കനത്ത മഴയെ തുടര്‍ന്ന് നന്തി ബസാര്‍ മൊത്തത്തില്‍ വെളളത്തില്‍ മുങ്ങി. നന്തി-പളളിക്കര റോഡില്‍ വെളളമുയര്‍ന്നു. വെളളമുയര്‍ന്നതോടെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും പ്രയാസപ്പെട്ടു. പല വ്യാപാര സ്ഥാപനങ്ങളുടെ അകത്തേക്കും വെളളം കയറി. ബുധനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴ ജന ജീവിതത്തെ ബാധിച്ചു. ശ്രീശൈലം കുന്നില്‍ നിന്നും മണ്ണും ചെളിയും താഴോട്ട് ഒലിച്ചിറങ്ങുകയാണ്. ഇത് നന്തി ടൗണിലും പളളിക്കര റോഡിലുമാണ് കെട്ടി നില്‍ക്കുന്നത്. പല കടകളിലേക്കും ചെളിവെളളം കയറി.
പയ്യോളി ടൗണ്‍,അയനിക്കാട്, ഭാഗങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് സര്‍വ്വീസ് റോഡില്‍ വെളളമുയര്‍ന്നു. തീരെ വീതിയില്ല. മഴ വെളളം കെട്ടി നില്‍ക്കുന്നതോടെ റോഡിലെ കുഴിയും തടസ്സങ്ങളും തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല.
