താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേരെ പ്രതികളാക്കി പൊലീസ്

താമരശ്ശേരിയിലെ ഫ്രഷ്‌ കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മുന്നൂറോളം പേർക്കെതിരെ കേസെടുത്ത് എഫ് ഐ ആർ. പൊലീസുകാരും പ്രദേശവാസികളും അടക്കമുള്ള നിരവധി പേർക്ക് പരിക്കേറ്റ സംഘർഷത്തിൽ ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫ്രഷ്‌ കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമമെന്ന നിലപാടിലാണ് പൊലീസ്. പഞ്ചായത്തുകളിൽ ഇന്ന് ഭാഗിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിൽ സമരക്കാർ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. .

അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് നാട്ടുകാർ തീയിട്ടിരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഘർഷത്തിൽ റൂറൽ എസ് പി അടക്കം നിരവധി പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. കല്ലേറിൽ പല്ലിനും ചുണ്ടിനും കാലിനും പരുക്കേറ്റ റൂറൽ എസ് പി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഫ്രഷ്‌ കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

എപി മുഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം

Next Story

ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : വിസ്ഡം സ്റ്റുഡൻ്റ്സ്

Latest from Main News

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണ്ണവില.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച ആദ്യ സംസ്ഥാനം കേരളം- മന്ത്രി എം ബി രാജേഷ് ; മൂടാടി ഗ്രാമപഞ്ചായത്ത് ‘ഗ്രീഷ്‌മം’ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനം മന്ത്രി നിർവഹിച്ചു

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ പ്രാദേശിക കർമ്മ പദ്ധതി രൂപീകരിക്കുന്നതിന് തുടക്കം കുറിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു ; സംഘർഷത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്ക്

കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും

നവംബറോടെ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും- മന്ത്രി എം ബി രാജേഷ്

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി