തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി. പിങ്ക് വിഭാഗത്തിൽ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ട്. അക്ഷയകേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവവഴി അപേക്ഷിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത -ഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇ എം എസ് ഭവനപദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/വർഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന.
- റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ആവശ്യമായ രേഖകൾ
- വരുമാന സർട്ടിഫിക്കറ്റ്.
- ബി.പി.എൽ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
- വീടിൻ്റെ വിസ്തീർണ്ണം കാണിക്കുന്ന സർട്ടിഫിക്കറ്റ്,
- 1 വീടില്ലാത്തവർ /സ്ഥലം ഇല്ലാത്തവർ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ്.
- രോഗികൾ/അംഗവൈകല്യം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ്.