സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും. ഒക്ടോബർ 21 മുതലാണ് പുതിയ സമയക്രമം നിലവിൽ വരിക. കൊങ്കൺപാത വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റങ്ങൾ. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.
കൊങ്കൺ പാത വഴി സർവീസ് നടത്തുന്ന ട്രെയിനുകൾ 2025 ഒക്ടോബർ 21-ന് നോൺ-മൺസൂൺ സമയക്രമത്തിലേക്ക് (Non-Monsoon Time Table) മാറുമെന്ന് റെയിൽവേ അറിയിച്ചു. മഴക്കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ സമയമാറ്റം നടപ്പിലാക്കുന്നത്.
പുതിയ സമയക്രമം 2025 ഒക്ടോബർ 21 നോ അതിനുശേഷമോ യാത്ര പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾക്കാണ് ബാധകമാവുക.
സമയക്രമത്തിൽ മാറ്റം വരുന്ന ട്രെയിനുകൾ
ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് , മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് , പോർബന്ദർ വീക്ക‍്‍ലി എക്സ്പ്രസ്, ജാംനഗർ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ശ്രീ ഗംഗാനഗർ വീക്ക‍്‍ലി എക്സ്പ്രസ്, കേരള സംപർക് ക്രാന്തി ബൈ വീക്ക‍്‍ലി എക്സ്പ്രസ്, ഗരീബ്‍രഥ് ബൈ വൈക്ക‍്‍ലി എക്സ്പ്രസ്, ലോക്മാന്യ തിലക് ബൈ വീക്ക‍്‍ലി എക്സ്പ്രസ്, പൂന ജങ്ഷൻ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, പൂന ജങ്ഷൻ വീക്ക‍്‍ലി എക്സ്പ്രസ്, മഡ്ഗോൺ വീക്ക‍്‍ലി എക്സ്പ്രസ് എന്നിവയുടെ സമയക്രമത്തിൽ മാറ്റം വരുന്നുണ്ട്.