കൊയിലാണ്ടി: മൂടാടി ശ്രീ ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തുലാം വാവ് ബലിതർപ്പണത്തിന് അയ്യായിരത്തോളം ഭക്തജനങ്ങൾ തർപ്പണ കർമ്മം നടത്തി സായൂജ്യമടഞ്ഞു. ബലിതർപ്പണത്തിന് ഗോപാലകൃഷ്ണൻ നമ്പീശൻ, മണികണ്ഠൻ നമ്പീശൻ, വേണു, മുരളീധരൻ, ബൈജു, കുമാരൻ, നാരായണൻ നമ്പീശൻ, ശങ്കരനാരായണൻ നമ്പീശൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു, ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും വിതരണം ചെയ്തു,
ക്ഷേത്ര ആഘോഷ കമ്മിറ്റിയും, മാതൃസമിതിയും നേതൃത്വം വഹിച്ചു
