ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി. യോഗത്തിൽ എം.എം. ജഗദീഷ് സ്വാഗതം പറഞ്ഞു. പി.എം. സുധർമ്മൻ അധ്യക്ഷത വഹിച്ചു. ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാബുരാജ് കുന്ദമംഗലം യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടായി പി.എം. സുധർമ്മനേയും ,സെക്രട്ടറിയായി എം.എം. ജഗദീഷിനേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് : പ്രസിഡണ്ട് അജീന്ദ്രൻ പി.എം, ജോയൻ്റ് സെക്രട്ടറിമാരായി ശിവദാസൻ. കെ. കെ, ഷിംജിത്ത്.കെ, ട്രഷറർ ആയി എം.എം. ജയദേവനേയും തെരെഞ്ഞെടുത്തു.
കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.