കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ സമരം നടത്തി.
സംസ്ഥാന വ്യാപകമായി സംഘടന നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെയും പ്രതിഷേധം.
എൻ.പി.എ. എ സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൾ വഹാബ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.
പത്ര ഏജൻ്റുമാരുടെ തൊഴിലിനും ഉപജീവനത്തിനും തെരുവുനായ ശല്യം വെല്ലുവിളി സൃഷ്ടിക്കുകയാണന്നും, സുപ്രിംകോടതി വിധി ഉണ്ടായിട്ടും ഇക്കാര്യത്തിൽ അനങ്ങാപാറ നയം സ്വീകരിക്കുന്ന അധികാരിവർഗ്ഗത്തിൻ്റെ സമീപനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അജീഷ് .വി .പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ , പത്മനാഭൻ കന്നാട്ടി, മേലത്ത് ജയരാജൻ, ഫിറോസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം പത്ര ഏജൻ്റുമാർ പങ്കെടുത്തു.
ബഷീർ കൊടുവള്ളി, മാണി അരങ്ങത്ത്, സർവ്വദമൻ കുന്ദമംഗലം, ഷംസുദ്ധീൻ, വിനോദൻ എം.എം, സുരേഷ് ബാബു കെ.ടി തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കൊടുവള്ളി: സമസ്ത സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ആയിരുന്ന എ പി മുഹമ്മദ് മുസ്ലിയാർ ചെറിയ എ പി ഉസ്താദിന്റെ മൂന്നാം
കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ
കുറ്റ്യാടി : നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ
കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :