കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. കൊയിലാണ്ടി നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി വീഡിയോ കെ.വൈ.സിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കെ സ്മാര്‍ട്ടിലൂടെ അനായാസമാക്കി. ഇതുവഴി സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 71,658 കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നല്‍കി. സാങ്കേതിക വിദ്യയെ ജനങ്ങള്‍ക്ക് പ്രയോജനകരമാകും വിധമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ തുക 70,000 കോടിയാണ്. ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിലും മാറ്റം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

21 കോടി രൂപ ചെലവില്‍ ആറ് നിലകളിലായി 60,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചത്. അണ്ടര്‍ ഗ്രൗണ്ടില്‍ 10,000 സ്‌ക്വയര്‍ ഫീറ്റില്‍ 80 കാറുകളും 200 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ 20 ഷോപ്പ് മുറികള്‍, ഒന്നാംനിലയില്‍ 21 മുറികള്‍ എന്നിവക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോനിലയിലും 10,000 സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയില്‍ ഷോപ്പിങ് മാള്‍, ടെക്സ്റ്റയില്‍സ് ഷോറുമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ് കോര്‍ട്ട്, ഗോള്‍ഡ് സൂക്ക്, ഓഫീസ് മുറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാംനിലയില്‍ 4000 സ്‌ക്വയര്‍ ഫീറ്റില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വായ്പാ സൗകര്യവും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് നിര്‍മാണ ചെലവ് കണ്ടെത്തിയത്. മഞ്ചേരി ആസ്ഥാനമായ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ അജിത്ത് മാസ്റ്റര്‍, കെ എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, സി പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, എ അസീസ്, മുന്‍ എംഎല്‍എമാരായ പി വിശ്വന്‍ മാസ്റ്റര്‍, കെ ദാസന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. എം പി ശാലിനി, കെ ശാന്ത ടീച്ചര്‍, നഗരസഭ സെക്രട്ടറി എസ് പ്രദീപ്, കെ.യു.ആര്‍.ഡി.എഫ്.സി എം.ഡി പ്രേംകുമാര്‍, എന്‍.ഐ.ടി പ്രൊഫസര്‍ പി പി അനില്‍ കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ സുധാകരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനീയര്‍ കെ ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

നവംബറോടെ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും- മന്ത്രി എം ബി രാജേഷ്

Next Story

താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു ; സംഘർഷത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്ക്

Latest from Local News

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത്: എച്ച് എസ് എസ് ടി എ

ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.