കവിയും എഴുത്തുകാരനും അദ്ധ്യാപകനുമായ രാമകൃഷ്ണൻ സരയുവിൻ്റെ പത്താമത്തെ പുസ്തകം ‘ഗണിതസ്പന്ദനങ്ങളിലെ സരയുസ്പർശം’ ഇന്ന് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് മുൻ പ്രിൻസിപ്പാൾ വി.രാമചന്ദ്രൻമാസ്റ്റർ മുൻ പ്രിൻസിപ്പാൾ എസ്.വി. ശ്രീജൻമാസ്റ്റർക്ക് ആദ്യപ്രതിനല്കി പ്രകാശനം ചെയ്തു. പി. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻപന്തീരടി പുസ്തകം പരിചയപ്പെടുത്തി.
സഹദേവൻമാസ്റ്റർ, ഹർഷകുമാർ സ്വസ്തി, സി.ശശിധരൻമാസ്റ്റർ, രാജൻ എടച്ചേരി, സോമനാഥൻമാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ നടത്തി. രാമകൃഷ്ണൻ സരയു മറുപടിയും എം സജിത നന്ദിയും പറഞ്ഞു. പേരാമ്പ്ര എച്ച്. എസ്. എസ്. 1980 എസ് എസ്.എൽ.സി ബാച്ച് “കാറ്റാടിക്കൂട്ട” ത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.