കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2026 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. പ്രസ്തുത സമ്മേളനത്തിൻ്റെ സ്വാഗത സംഘംരൂപീകരണ യോഗം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ, പി.കെ.അരവിന്ദൻ, വട്ടപ്പാറ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിൻ്റെ വിജയത്തിനായി കെ. പ്രവീൺ കുമാർ (ചെയർമാൻ) കെ. അബ്ദുൾ മജിദ് (വർക്കിംഗ് ചെയർമാൻ) പി.കെ അരവിന്ദൻ ജനറൽ കൺവീനർ എന്നിവരുൾപ്പെടെ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.







