കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്ഷം. സംഘര്ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്ഷത്തിൽ പൊലീസുകാര്ക്കും നാട്ടുകാര്ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്ഷത്തെതുടര്ന്ന് പൊലീസ് പ്രതിഷേധക്കാര്ക്കുനേരെ കണ്ണീര് വാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിചാര്ജ് നടത്തുകയും ചെയ്തത്.പരിക്കേറ്റ എസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഘര്ഷത്തിൽ 20ലധികം പൊലീസുകാര്ക്കും നിരവധി നാട്ടുകാര്ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാൻ പുറപ്പെട്ട ഫയര്ഫോഴ്സിന്റെ വാഹനം സമരക്കാര് തടഞ്ഞു. ഫയര്ഫോഴ്സിന് ഫാക്ടറിയിൽ എത്താനായിട്ടില്ല. ഇതിനാൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
Latest from Main News
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി
സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും. ഒക്ടോബർ 21 മുതലാണ് പുതിയ സമയക്രമം നിലവിൽ വരിക. കൊങ്കൺപാത വഴി സർവീസ് നടത്തുന്ന
നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ,
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ