ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു. ചടങ്ങ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന രേഖ എംഎല്‍എ പ്രകാശനം ചെയ്തു. വയോജന വികസനരേഖ വയോ ക്ലബ് പ്രസിഡന്റ് കെ കെ ശങ്കരൻ മാസ്റ്റർ പ്രകാശനം ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദര്‍ശനം, ഭാവി വികസനത്തിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സിന്റെ ഭാഗമായി നടന്നു. സർക്കാർ തലത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ഗ്രാമപഞ്ചായത്തിൽ എംസിഎഫ് സൗകര്യം ഏർപ്പെടുത്തുക, കൃഷി ഭൂമി വിസ്തൃതി വർധിപ്പിക്കുക, ചെങ്ങോട്ടുകാവിന്റെ തനത് മഞ്ഞൾപ്പൊടി വിപണിയിൽ ഇറക്കുക, ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുക, പഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, പൊതുശ്മശാനം പുതുക്കി പണിത് വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. പ്രശസ്ത നാടക കലാകാരൻ ശിവദാസ് പൊയിൽക്കാവ്, കവി സത്യചന്ദ്രൻ പൊയിൽക്കാവ്, ഐഎസ്ഒ അംഗീകാരം നേടിയ സിഡിഎസിനെയും ചടങ്ങിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി വേണു മാസ്റ്റർ, ബ്ലോക്ക്‌ അംഗങ്ങളായ കെ ടി എം കോയ, ഇ കെ ജുബീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത കാരോൽ, ബേബി സുന്ദർ രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ടി രാധാകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി ഇ ജി സജീവൻ, മുൻ പ്രസിഡന്റ്‌ പി ചാത്തപ്പൻ മാസ്റ്റർ, സിഡിഎസ് ചെയർപേഴ്സൺ ടി കെ പ്രനീത, റിസോഴ്സ് പേഴ്സൺ കെ വി ശ്യാമപ്രസാദ്, അനിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു

Next Story

നവംബറോടെ കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും- മന്ത്രി എം ബി രാജേഷ്

Latest from Local News

നബ്രത്ത്കര ഹോട്ടലിൽ തീപിടിത്തം: അടുക്കള ഉപകരണങ്ങൾ നശിച്ചു

ഇന്ന് രാവിലെ ഏഴരയോടെ നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ  അടുക്കളയിലെ എൽപിജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന്

ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത്: എച്ച് എസ് എസ് ടി എ

ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.