അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു

വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സമരം സംഘടിപ്പിച്ചു. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘമാണെന്നും ഇവർക്കെതിരെ ശബ്ദമുയർത്തുന്നവരെ ശാരീരികമായി അക്രമിക്കാനും ഇല്ലാതാക്കാനുമുളള ഗൂഢനീക്കം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ നഗരസഭാ കൗൺസിലർ പോലും സ്വർണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി. ശബരിമലയിലെ സ്വർണം കടത്തിയ പോറ്റിയെ പോറ്റി വളർത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല എന്നുള്ളത് അശങ്കാജനകമാണ്. അരിക്കുളം പഞ്ചായത്ത് ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുയാണെന്ന് കഴിഞ്ഞ അബ് വർഷത്തെ സംസ്ഥാന സർക്കാറിന്റെ ഓഡിറ്റ് റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവും. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ഒ.കെ.ചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. യുഡിഫ് ചെയർമാൻ സി രാമദാസ്, കൺവീനർ സി. നാസർ , ഇ കെ അഹമ്മദ് മൗലവി , ശശി ഊട്ടേരി, എം കുഞ്ഞായൻ കുട്ടി, രാമചന്ദ്രൻ നീലാംബരി, വി വി എം ബഷീർ, കെ അഷ്‌റഫ്‌ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ എന്നിവർ സംസാരിച്ചു. കെ.എം.മുഹമ്മദ്, അനസ് കാരയാട്, സീനത്ത് വടക്കയിൽ , മർവ്വ അരിക്കുളം, ലതേഷ് പുതിയടത്ത്, കെ.പി. പോക്കർ, എൻ.കെ. അഷാഫ്, ശ്രീധരൻ കണ്ണത്ത്, ലത കെ പൊറ്റയിൽ , ബീന വരമ്പിച്ചേരി,യൂസഫ് കുറ്റിക്കണ്ടി എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും

Next Story

നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ അന്തരിച്ചു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്