കൊടുവള്ളി: സമസ്ത സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ആയിരുന്ന എ പി മുഹമ്മദ് മുസ്ലിയാർ ചെറിയ എ പി ഉസ്താദിന്റെ മൂന്നാം ആണ്ട് അനുസ്മരണ പരിപാടികൾ ഒക്ടോബർ 23 ന് കരുവൻപൊയിലിൽ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് മഖം സിയാറത്ത് നടക്കും. സയ്യിദ് മുസമ്മിൽ തങ്ങൾ തിരൂർക്കാട് നേതൃത്വം നൽകും. തുടർന്ന് സൗഹൃദ സംഗമം നടക്കും. അനുസ്മരണ സമ്മേളനം മഹല്ല് പ്രസിഡന്റ് കെ വി അഷ്‌റഫ് ഹാജിയുടെ അദ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥി ആയിരിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ എപി അബ്ദുൽ ഹക്കീം അസഹരി, ടി കെ അബ്ദുറഹിമാൻ ബാഖവി, ഇബ്രാഹിം സഖാഫി താത്തൂർ, എപി അൻവർ സഖാഫി, എകെസി മുഹമ്മദ് ഫൈസി, അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രസംഗിക്കും.
സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
