‘ഓർമയിലൊരു പൂക്കാലം’ പ്രകാശനം ചെയ്തു

ആർ കെ മാധവൻ നായർ എഴുതിയ പ്രഥമ പുസ്തകം ‘ഓർമയിലൊരു പൂക്കാലം’ പി.പി ശ്രീധരനുണ്ണി ഡോ പീയൂഷ് നമ്പൂതിരിപ്പാടിനു നൽകി പ്രകാശനം ചെയ്തു. മേപ്പയൂർ കൈരളി കലാസാംസ്കാരിക വേദി ഒരുക്കിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ബഹുമുഖ പ്രതിഭയായ മാധവൻ മാസ്റ്റർ കലാസാഹിത്യരംഗങ്ങളിൽ ഇനിയുമേറെ സംഭാവനകൾ സമൂഹത്തിന് നൽകാൻ ഉണ്ടെന്ന് പി.പി ശ്രീധരനുണ്ണി പറഞ്ഞു. മാധവൻ മാസ്റ്റർ വരച്ച അറുപതിലധികം ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു.

ആർകെ ഇരവിൽ ആമുഖഭാഷണവും ആനന്ദൻ കെ.വി പുസ്തക പരിചയവും നടത്തി. ആനന്ദകിഷോർ ചടങ്ങിന് അധ്യക്ഷത വഹിച്ചു . എം. എം. കരുണാകരൻ മാസ്റ്റർ, എം.പി രാജൻ മാസ്റ്റർ, ചോതയോത്ത് പങ്കജാക്ഷൻ മാസ്റ്റർ, പുസ്തകത്തിൻ്റെ പ്രാസധകരായ പീപ്പിൾസ് റിവ്യൂ എഡിറ്റർ നിസാർ, രമേശ് ചന്ദ്ര എന്നിവർ ആശംസകൾ നേർന്നു. ബി വിനോദ് കുമാർ ആശംസയും. സൂരജ് എസ്.എൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ അന്തരിച്ചു

Next Story

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. കൊയിലാണ്ടി നഗരസഭാ

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു.

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു

കോഴിക്കോട് പന്നിയങ്കരയിൽ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ്

അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ സമരം സംഘടിപ്പിച്ചു

വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം യു.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സമരം സംഘടിപ്പിച്ചു. സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത്