തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി അന്തരിച്ചു

കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ വാഴേക്കണ്ടി നാഗകാളി ക്ഷേത്രം,കോലാമ്പത്ത് ഭഗവതി ക്ഷേത്രം,പ റേച്ചാൽ ക്ഷേത്രം എന്നിവിടങ്ങളിൽ വർഷങ്ങളോളം വിവിധ തിറകൾ കെട്ടിയാടിയിരുന്നു.അറിയപ്പെടുന്ന തോറ്റംപാട്ട് കലാകാരൻ കൂടിയായിരുന്നു.
ഭാര്യ മാധവി മക്കൾ: വസന്ത, പത്മിനി,നളിനി മരുമക്കൾ: ജയദേവൻ (കാക്കൂർ), സൂരജ് (ചാത്തമംഗലം), പരേതനായ രജീന്ദ്രൻ
കക്കോടി.സഹോദരങ്ങൾ:ദേവി (തൃക്കുറ്റിശേരി) ശ്രീധരൻ ( തെയ്യം കലാകാരൻ), പരേതരായ നാരായണൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ,
ബാലൻ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ .

Leave a Reply

Your email address will not be published.