തിരുവങ്ങൂരിൽ റോഡ് നിര്‍മ്മിക്കലും പൊളിക്കലും

 

ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിനായി തിരുവങ്ങൂരില്‍ നടത്തിയ നിര്‍മ്മാണ പ്രവൃത്തികളെല്ലാം തകിടം മറിയുന്നു. നിര്‍മ്മാണത്തിലെ അപാകവും അശാസ്ത്രീയതയും,മേല്‍നോട്ടമില്ലായ്മയും കാരണം കോടികള്‍ മുടക്കി നിര്‍മ്മിച്ച പാത പൊളിച്ചു നീക്കേണ്ടി വന്നു. കരാര്‍ കമ്പനി തോന്നുന്ന രീതിയില്‍ പണിയെടുക്കുമ്പോള്‍ മേല്‍നോട്ടം വഹിക്കേണ്ട എന്‍ എച്ച് എ ഐ നോക്കി നില്‍ക്കുകയാണ്. യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഇവിടെ പ്രവൃത്തി നടത്തുന്നത്. 30 മീറ്ററോളം നീളത്തില്‍ റോഡ് പൊളിച്ചു നീക്കിയപ്പോള്‍ ബാക്കി ഭാഗം ഏത് നേരവും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
തിരുവങ്ങൂരില്‍ നിര്‍മ്മിച്ച അണ്ടര്‍പാസുമായി പുതുതായി നിര്‍മ്മിച്ച ആറ് വരി പാത ഇതുവരെ ബന്ധിപ്പിച്ചിരുന്നില്ല.രണ്ടു വര്‍ഷം മുമ്പെ ഇവിടെ അണ്ടര്‍പാസ് നിര്‍മ്മാണം പൂര്‍ത്തിയായതാണ്.ഇതിനിടയിലാണ് ശക്തമായ മഴ പെയ്തപ്പോള്‍ അണ്ടര്‍പാസിന്റെ ഇരുപുറവുമുളള പുതിയ പാതയില്‍ വിളളല്‍ രൂപപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 19ന് മലപ്പുറം കൂരിയാട് ദേശീയ പാത തകര്‍ന്നു വീണപ്പോഴാണ് ഇവിടെയും വിളളല്‍ കണ്ടത്. തിരുവങ്ങൂരില്‍ നാട്ടുകാര്‍ അറിയും മുമ്പെ വിളളല്‍ അടയ്ക്കാനുളള ശ്രമം കരാര്‍ കമ്പനി അധികൃതര്‍ നടത്തിയിരുന്നെങ്കിലും ജനകീയ ഇടപെടലിലൂടെ അത് വിഫലമായി. വിഷയം പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്നതോടെ എന്‍ എച്ച് എ ഐ സുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയപ്പോഴാണ് വിളളല്‍ ഗുരുതരമാണെന്ന് കണ്ടെത്തിയത്. ഇതോടെ അണ്ടര്‍പാസിന് ഇരു പുറവും സിമിന്റ് പാനല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് പൊളിച്ചു നീക്കി വീണ്ടും പുതുക്കി നിര്‍മ്മിക്കാന്‍ കരാര്‍ കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അണ്ടര്‍പാസിന്റെ വടക്കു ഭാഗത്ത് സിമിന്റ് പാളികള്‍ കൊണ്ട് കെട്ടി ഉയര്‍ത്തിയ റോഡാണ് മുപ്പത് മീറ്ററോളം നീളത്തില്‍ പൊളിച്ചിട്ടിരിക്കുന്നത്. ബാക്കി ഭാഗം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന ഘട്ടത്തിലാണ്. അപകടകരമായ അവസ്ഥയിലൂടെയാണ് സര്‍വ്വീസ് റോഡിലൂടെ ഈ ഭാഗത്ത് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. കെട്ടി ഉയര്‍ത്തിയ ഭാഗം തകര്‍ന്നാല്‍ അവിയ അത്യാഹിതമായിരിക്കും സംഭവിക്കുക. മാത്രവുമല്ല വരുന്ന നവംബര്‍ ആറ് മുതല്‍ എട്ട് വരെ തിരുവങ്ങൂര്‍ എച്ച് എസ് എസ്സില്‍ കൊയിലാണ്ടി ഉപജില്ലാ കലോത്സവം നടക്കുകയാണ്. അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കാനെത്തും. അപകടകരമായ സാഹചര്യത്തിലാവും കുട്ടികള്‍ ഇവിടുത്തേക്ക് എത്തേണ്ടി വരിക.
അണ്ടര്‍പാസിന്റെ തെക്ക് ഭാഗത്തെ പാതയിലാണ് വലിയ തോതില്‍ വിളളല്‍ കാണപ്പെട്ടിരുന്നത്. അവിടെയും റോഡ് പൊളിച്ചു നീക്കി പുനര്‍ നിര്‍മ്മിക്കേണ്ടി വരും. ഈ ഭാഗത്ത് റോഡ് നിര്‍മ്മിച്ചത് തികച്ചും അശാസ്ത്രീയമായിട്ടാിരുന്നുവെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം തേതാവുമായ അശോകന്‍ കോട്ട് പറഞ്ഞു. മരച്ചില്ലകളും വേരുകളും എടുത്തു മാറ്റാതെ മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റോഡിന്റെ ബലക്ഷയം പലവട്ടം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ഡി വൈ എഫ് ഐ കാപ്പാട് മേഖലാ ട്രഷറര്‍ എ. ശിവപ്രസാദ് പറഞ്ഞു. ഇവിടെ മണ്‍റോഡ് എടുത്തു മാറ്റി പകരം അണ്ടര്‍പാസിന്റെ സ്പാന്‍ ദിര്‍ഘിപ്പിച്ചു പ്രവൃത്തി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.സ്പാന്‍ ദീര്‍ഘിപ്പിച്ചാല്‍ കാപ്പാട് വഴി വരുന്ന വാഹനങ്ങള്‍ക്ക് റോഡ് മുറിച്ചു കടന്നു കുനിയില്‍ക്കടവ് ഭാഗത്തേക്ക് പോകാന്‍ കഴിയും. കാപ്പാട്-തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെടുത്തിയാണ് ഇപ്പോള്‍ ദേശീയ പാത നിര്‍മ്മിച്ചത്. സ്പാന്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മജദ് റിയാസുമായി സി പി എം നേതാക്കളായ എം.നൗഫല്‍,കെ.ശ്രീനിവാസന്‍,അശോകന്‍ കോട്ട് എന്നിവര്‍ ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

പന്തലായനി ഇരട്ടച്ചിറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

സാഹിബ് പേരാമ്പ്ര ആറാം വാർഷിക സംഗമം നടത്തി

പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും

സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.