മഞ്ചേരി: മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്.. ചാരങ്കാവ് സ്വദേശി മൊയ്തീൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
കാടുവെട്ടുന്ന തൊഴിലാളിയായ പ്രവീണും പ്രതിയായ മൊയ്തീൻകുട്ടിയും മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കായി ബൈക്കിൽ പോകുന്നതിനിടെയാണ് പ്രവീണിനെ ആക്രമിച്ചത്. രക്തം വാർന്ന് പ്രവീൺ സ്ഥലത്തുവെച്ച് മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.