ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി – മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിൽ മേഖലയും ക്ഷേമനിധി ബോർഡുകളും തർച്ച നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മാസങ്ങളായി കുടിശ്ശികയാണ്. ട്രേഡ് യൂണിയൻ രെജിസ്ട്രേഷൻ ഫീസ് പതിനായിരം രൂപയായി ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി തൊഴിലാളി വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്ത നയം തുടരുന്ന തൊഴിലാളി വിരുദ്ധ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആഹ്വാനം ചെയ്തു.
ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി ) ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട്‌ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിയും, സാലറീഡ് ഫെഡറേഷൻ ദേശീയ പ്രസിഡണ്ടുമായ ഡോ എം പി പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ദേശീയ വൈസ് പ്രഡിഡണ്ട് എം കെ ബീരാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാമകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ പത്മകുമാർ, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ കൊമ്മേരി, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ എ ഇ മാത്യു, ഷാജിർ അറഫാത്ത്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡണ്ട്‌ കെ ദാമോദരൻ, നാഷണൽ ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി മൂസ്സ പന്തീരാങ്കാവ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കോർപ്പറേഷൻ കൌൺസിൽ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഉമേഷ്‌ മണ്ണിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീവത്സൻ പടാറ്റ, അഡ്വ കെ എം കാതിരി, ടി ടി മുഹമ്മദ്‌ സലീം, യു ബാബു, പി ടി മനോജ്‌, കെ പി ശ്രീകുമാർ, ടി സജീഷ് കുമാർ, കെ വി ശിവാനന്ദൻ, രാജേഷ് അടമ്പാട്ട്, പി അബ്ബാസ്, എ കെ മനോജ്‌, പി പി ദിർഷാദ്, എം സുജിത്ത്, സന്തോഷ് മുതുവന, പി പി കുഞ്ഞഹമ്മദ് കോയ, ശങ്കരൻ നടുവണ്ണൂർ, രമേശ്‌ അമ്പലക്കോത്ത്, ദാമേദരൻ പറമ്പത്ത്, കൃപ പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

Next Story

കിനാലൂർ ഗവ. കോളേജ് പുതിയ കെട്ടിടം ഉദ്ഘാടനം 21ന് മന്ത്രി ബിന്ദു നിർവഹിക്കും

Latest from Main News

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്