പിഷാരികാവ് ക്ഷേത്ര സമ്പത്തുകളുടെ സൂക്ഷിപ്പും , വിനിയോഗവും പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതി ഭക്തജനസംഗമം സംഘടിപ്പിച്ചു. മുൻ ട്രസ്റ്റിബോർഡ് അംഗം പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.വി. ബാലൻ അദ്ധ്യക്ഷനായി. ക്ഷേത്രസംരക്ഷണസമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ഉപേന്ദ്രൻ , എൻ .വി . വത്സൻ, വി.വി സുധാകരൻ, പി.കെ. പുരുഷോത്തമൻ, എം. പത്മനാഭൻ, ഇ.എസ് രാജൻ, ശശീന്ദ്രൻ മുണ്ടക്കൽ, ദേവി അമ്മ , അഡ്വ. ടി.കെ. രാധാകൃഷ്ണൻ, പി. പി. ഗോപി, പ്രേമൻ നന്മന എന്നിവർ സംസാരിച്ചു.
