പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം . പേരാമ്പ്ര മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഷീ ഗാർഡ് സന്നദ്ധ സേന വളണ്ടിയർ വിംഗിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നൻമയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപിന് ഷീ ഗാർഡ് വഴിയൊരുക്കുമെന്നും പി.എം.എ സലാം പറഞ്ഞു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷർമിന കോമത്ത് അധ്യക്ഷയായി. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി. കുൽസു, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, സി.എച്ച് ഇബ്രാഹീം കുട്ടി, ആർ.കെ മുനീർ ,ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി , കെ. മറിയം ടീച്ചർ, എ. ആമിന ടീച്ചർ, പി.ടി.എം ഷറഫുന്നിസ ടീച്ചർ,വഹീദ പാറേമ്മൽ , സൗഫി താഴെകണ്ടി, മിസ്ഹബ് കീഴരിയൂർ, സൽമ നൻമനക്കണ്ടി, ഇ. ഷാഹി, കെ.പി റസാഖ്, കെ.കെ റംല, എം.കെ ഫസലുറഹ്മാൻ ,ചേറമ്പറ്റ മമ്മു, പി.കെ റഹീം, കെ. ആയിഷ ടീച്ചർ, എ.വി സക്കീന, കെ.ടി സീനത്ത്, എം.എം. ആയിഷ, കുഞ്ഞയിശ ചേനോളി ,സീനത്ത് വടക്കയിൽ , സാബിറ കീഴരിയൂർ,ഫാത്തിമത്ത് സുഹ്റ, സഈദ് അയനിക്കൽ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം ഡോ അലക്സ്
കൊയിലാണ്ടി : വിസ്ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 2025 ഡിസംബർ







