കൊയിലാണ്ടി: നഗരമധ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് നിലനിന്നിരുന്ന സ്ഥലത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉൽഘാടനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി മുനിസിപ്പൽ UDF കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന ഇലക്ഷൻ വിജ്ഞാപനം ദിവസങ്ങൾക്കകം വരുമെന്നിരിക്കെ പണി പൂർത്തിയാകാത്ത നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് തുറന്നു കൊടുക്കാൻ നഗരസഭ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. സ്ഥലം എം.പി ഷാഫി പറമ്പിലിനെ പങ്കെടുപ്പിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്. കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുങ്ങിയിട്ടില്ല. അടിസ്ഥാന സുസ്ഥിര വികസന രംഗത്ത് യാതൊരു നേട്ടങ്ങളും പറയാനില്ലാത്ത ഭരണ സമിതി ഭരണപരാജയം മറച്ചു പിടിക്കുന്നതിനാണ് പണിതീരാത്ത കെട്ടിടം ഉൽഘാടനം ചെയ്യുന്നത്. നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പണിതീരാതെ ഉൽഘാടനം ചെയ്യാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പിലെ LDF പരാജയം മുന്നിൽ കണ്ടു കൊണ്ടാണെന്ന് UDF മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ അൻവർ ഇയ്യഞ്ചേരിയും കൺവീനർ കെ.പി. വിനോദ് കുമാറും ആരോപിച്ചു.
Latest from Local News
കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം ഡോ അലക്സ്
കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 2025 ഡിസംബർ







