സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അംഗത്വ വിതരണ കാമ്പയിന്റെ ഉദ്ഘാടനം സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വിദ്യാഭ്യാസ സഹായങ്ങളും രോഗീ പരിചരണവും സഹായവും ഉൾപ്പെടെ സാധാരണക്കാരായ ആളുകൾക്ക് സ്ഥിരം സഹായങ്ങൾ ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ നിർത്തിയാണ് കൂട്ടായ്മ മുന്നോട്ട് നീങ്ങുന്നത്. ചടങ്ങിൽ സയ്യിദ് അലി തങ്ങൾ പാലേരി അധ്യക്ഷത വഹിച്ചു. എ.പി അബ്ദുറഹ്മാൻ, കെ.സിദ്ദീഖ് തങ്ങൾ, കെ. കെ അമ്മദ് ഹാജി എന്നിവർ സംസാരിച്ചു. കുഞ്ഞമ്മദ് അരീക്കണ്ടി സ്വാഗതവും കുഞ്ഞബ്ദുള്ള. ഒ നന്ദിയും പറഞ്ഞു.