കൊയിലാണ്ടി: പേരാമ്പ്രയിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ്ബ് ജയിലിൽ കഴിയുന്ന യു ഡി എഫ് പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ധേഹം. യു ഡി എഫ് പ്രവർത്തകരെ കള്ള കേസുകളിൽ കുടുക്കി പ്രവർത്തകരുടെ മനോവീര്യം കെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ, ഡി.സി.സി.ജനറൽ സെക്രട്ടറി രാജ്യേഷ് കീഴരിയൂർ , കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ്, ജനറൽ സെക്രട്ടറി എ.അസീസ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, ബാസിത്ത് മിന്നത്ത്, അൻവർ മുനഫർ തങ്ങൾ, സലാം ഓടക്കൽ, അൻവർ വലിയമങ്ങാട്, രാജൻ കെ.പുതിയേടത്ത്, പി.സി.രാധാകൃഷ്ണൻ ,കെ. പി. ബാബു, ഒ.പി. കുഞ്ഞികൃഷ്ണൻ, ബിനോയ് ശ്രീവിലാസ് എന്നിവർ അനുഗമിച്ചു.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







