കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പൂക്കാട് കാഞ്ഞിലശ്ശേരിയിൽ ബോധി ഗ്രന്ഥാലയത്തോട് ചേർന്ന്
നിർമ്മിച്ച ഇ.എം.എസ് ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നൂറ്റി അമ്പതിലേറെ പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം 10 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. അനിൽ കാഞ്ഞിലശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ: പി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ
കെ.ജീവാനന്ദൻ, അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമ പഞ്ചായത്തംഗം സജിതാ ഷെറി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു ,
ഡോ: എൻ.വി.സദാനന്ദൻ, എം.കെ.യൂസഫ്, കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന്
മനോരഞ്ൻ ആർട്ട്സ് അവതരിപ്പിച്ച ഹാസ്യ കലാമേള, പ്രാദേശിക ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.







