നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്ഥലം എം.പി ഷാഫി പറമ്പിലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ്സ് പ്രതിഷേധം

കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടന പരിപാടിയിൽ നിന്ന് സ്ഥലം എം.പി ഷാഫി പറമ്പിലിനെ ഒഴിവാക്കിയതിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് എം പി യെ ഒഴിവാക്കുന്നത് അദ്ദേഹത്തിൻ്റെ ജനപ്രീതി ഭയന്നിട്ടാണെന്നും ഇത്തരം കാര്യങ്ങൾ നീതീകരിക്കാനാവില്ലെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എൻ മുരളീധരൻ തോറോത്ത് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.