വീടുകളും ഓഫീസുകളും കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്ന യുവാവ് പിടിയിൽ

വീടുകളും ഓഫീസുകളും മറ്റും കുത്തിത്തുറന്ന് ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും മറ്റും കവർച്ച ചെയ്യുന്ന യുവാവിനെ പിടികൂടി. കാരന്തൂർ സ്വദേശി ജാവേദ് ഖാനെ(23)ആണ് DCP അരുൺ കെ പവിത്രൻ IPS ൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടി കൂടിയത്.കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ എരഞ്ഞിപ്പാലം സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ് വെയർ കമ്പനിയുടെ വാതിലിൻറെ പൂട്ട് പൊളിച്ച് അകത്ത് കയറി സ്ഥാപനത്തിൽ ഉപയോഗിച്ചു വന്ന Dell കമ്പനിയുടെ 4 ലാപ് ടോപുകൾ, വയർലെസ്സ് ക്യാമറ തുടങ്ങിയ സാധനങ്ങൾ കളവ് ചെയ്ത് കൊണ്ടു പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണ വസ്തുക്കൾ ഇയാളിൽ നിന്നും കണ്ടെത്തി.ഇത് കൂടാതെ വേറെയും ലാപ്ടോപ്പുകൾ പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അഴകൊടി ക്ഷേത്രത്തിന് സമീപത്ത് നിന്നും മോഷ്ടച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.അതിനെകുറിച്ചും ഇയാൾ താമസിച്ച ലോഡ്ജ് മുറിയിൽ നിന്നും ലഭിച്ച മറ്റു വസ്തുക്കളെകുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. കേസ് റിപ്പോർട്ടായ ഉടനെത്തന്നെ നടക്കാവ്പോലീസും, സിറ്റി ക്രൈം സ്ക്വാഡും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയിലേക്ക് എത്തുകയായിരുന്നു. ഇയാൾക്ക് സമാനമായ കേസുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. ആഢംഭരത്തിൽ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കവർച്ചയിലേക്ക് തിരിയുന്നത്.മോഷ്ടിച്ച പണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഉപയോഗിക്കാറ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു
സിറ്റി ക്രൈം സ്ക്വാഡ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഹാദിൽ കുന്നുമ്മൽ,ഷഹീർ പെരുമണ്ണ,ഷാഫിപറമ്പത്ത്, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം നടക്കാവ് സബ്ബ് ഇൻസ്പെക്ടർമാരായ ലീല.എൻ, ജാക്‌സൺ ജോയ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്.എസ്, രാകേഷ്.പി.സി,സുജിത്ത്.ഇ,(സൈബർ സെൽ) എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

പോലീസ് ഭീകരത അവസാനിപ്പിക്കണം: ടി ടി ഇസ്മയിൽ

Next Story

പണികൾ പൂർത്തിയാക്കാതെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാനുള്ള നഗരസഭ നീക്കം അപഹാസ്യം: കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി

Latest from Local News

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.

ഉള്ളിയേരിയിലെ വയോജന–ഭിന്നശേഷി സേവന സംരംഭമായ ‘ചോല’ പകൽവീടിൻ്റെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ഗാന്ധി ദർശൻ ചാരിറ്റബിൾ & എജ്യൂക്കേഷൻ ട്രസ്റ്റ് ഒള്ളൂരിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുമായി ‘ചോല പകൽവീട്” എന്ന സേവന

റിപ്പബ്ലിക്ക് ദിന കൾച്ചറൽ മീറ്റിലെ ഗാനം ആലപിക്കാൻ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അനീന എസ് നാഥ് തിരഞ്ഞെടുക്കപ്പെട്ടു

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ കിടപ്പ് രോഗികളെ സന്ദർശിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്റർ ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ