മേപ്പയ്യൂർ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പി യെ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതിനെതിരെയും, യു.ഡി.എഫ് പ്രവർത്തകരെ അർദ്ധരാത്രിയിൽ വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് അറസ്റ്റു ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, പി.കെ അനീഷ്, കെ.എം.എ അസീസ്, കെ.പി വേണുഗോപാൽ, കീപ്പോട്ട് അമ്മത്, ആന്തേരി ഗോപാലകൃഷ്ണൻ, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, സി.എം ബാബു, ഐ.ടി അബ്ദുസലാം, പി.കെ സുധാകരൻ, കെ.പി മൊയ്തി, റിഞ്ചുരാജ്,അജ്നാ സ് കാരയിൽ,കെ.എം ശ്യാമള, ആർ.കെ ഗോപാലൻ, ജിഷ മഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഴയ ബസ് സ്റ്റാന്റ്
മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്ഡുകള് പ്രഖ്യാപിച്ചു. 1 തൃക്കോട്ടൂർ വനിതാ സംവരണം, 2 പയ്യോളി അങ്ങാടി വനിതാ സംവരണം, 3
കേരളത്തിലെ എണ്ണപ്പെട്ട വനിതാ സംഘടനായ വനിതാ ലീഗിൻ്റെ സേവന സന്നദ്ധ വിഭാഗമായ ഷീ ഗാർഡിൻ്റെ ലോഞ്ചിംഗ് ഒക്ടോബർ 20 ന് തിങ്കൾ
സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ.