ജൂലൈ 19ന് ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിലായി

ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ 24 ആണ് ഫറോക്ക് എ സി പി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, SI സുജിത്, ബേപ്പൂർ SI നൗഷാദ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ജൂലൈ 17ന് ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ വിരുന്ന് താമസിക്കാൻ വന്നതായിരുന്നു പ്രതി.

പ്രതി സൗജന്യയും, ഗായത്രിയും ബാംഗ്ലൂർ സുരാനയിൽ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ PG കോഴ്സിന് പഠിച്ചു വരികയായിരുന്നു. അതിനിടയിലുള്ള അവധി ദിവസങ്ങളിൽ ബേപ്പൂരിൽ ഗായത്രിയുടെ വീട്ടിൽ വന്ന് താമസിക്കുകയും മൂന്നാം നാൾ പോകുന്ന സമയം ആരും അറിയാതെ ക്ലാസ്മേറ്റിന്റെ 36 പവൻ സ്വർണ്ണം അടിച്ചുമാറ്റി പോവുകയും ആണ് ഉണ്ടായത്.

തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും താൻ ഇനി കോളേജിലേക്ക് വരില്ലെന്നും പറഞ്ഞ് കോളേജ് അധികൃതരെ വിശ്വസിപ്പിച്ചു. എന്നാൽ കിട്ടിയ സ്വർണം പണയം വെച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താൻസാനിയായിലുള്ള പ്രതിയുടെ ബന്ധുവിന്റെ അടുത്തേക്ക് രാജ്യം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്.

ഗുജറാത്തിൽ നിന്നും പ്രതിസൗജന്യ മുംബൈയിലേക്ക് ഫ്ലൈറ്റ് മാർഗ്ഗം കടന്നു. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് മൂന്ന് സംഘങ്ങളായി ഗുജറാത്ത് അഹമ്മദാബാദ് മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഫറോക്ക് സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്.

നാളെ പ്രതിയെ കേരളത്തിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചെടുത്ത മുതലുകൾ എവിടെ ഉണ്ട് എന്നതിനെക്കുറിച്ചു മറ്റും വിശദമായി ചോദ്യം ചെയ്താലേ അറിയാൻ സാധിക്കു.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Next Story

മെഗാ തൊഴിൽ മേള

Latest from Main News

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ് പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി

നെന്മാറ കൊലക്കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു

ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം