തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു. അറ്റകുറ്റപ്പണികള്ക്ക് ശേഷം തിരികെ എത്തിച്ച സ്വർണപാളികൾ ദ്വാരപാലക ശിൽപങ്ങളില് ഇന്ന് പുനസ്ഥാപിച്ചു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ നാളെ രാവിലെ സന്നിധാനത്ത് നടക്കും. 21ന് ചിത്തിര ആട്ടതിരുനാൾ പ്രമാണിച്ചുള്ള പൂജകള് നടക്കും. രാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് 22ന് തീർഥാടകർക്ക് ദർശനത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.
