മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്കായി വല വിതരണം നടത്തി. 4 ലക്ഷത്തി എൺപതിനായിരം രൂപയുടെ പദ്ധതി വിഹിതമാണ് വല വിതരണത്തിന് വിനിയോഗിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ഫിഷറീസ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
