കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ രാവിലെ 9.30 മുതൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. VINSMERA GOLD,, LULU, RELIENCE DIGITAL, NIKSHAN, MUTHOOT, JIO, MYG, BHIMA GOLD, NANDILATH G MART, XYLEM, തുടങ്ങി 40 പ്രമുഖ കമ്പനികളിലായി 2000 ത്തോളം ഒഴിവുകൾ ഉണ്ട്. SSLC, PLUS TWO, DEGREE, B TECH, ITI, DIPLOMA തുടങ്ങി ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ : 0495-2370176, 2370178
